Latest News

ദുബൈ കെ എം സി സി കലാ കായിക മത്സരങ്ങള്‍ നവംബര്‍ നാലിന് തുടങ്ങും

ദുബൈ: [www.malabarflash.com] യു എ ഇയുടെ 45-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ എം സി സി സംഘടിപ്പിക്കുന്ന കലാ കായിക മത്സരങ്ങള്‍ക്ക് നവംബര്‍ നാലിന് തുടക്കമാവും. 
നാട്ടിലെ സ്‌കൂള്‍ മേളകള്‍ക്ക് സമാനമായി ജില്ലാ കമ്മിറ്റികള്‍ മുഖേന മത്സരിക്കാനെത്തുന്ന കലാ കായിക പ്രതിഭകള്‍ക്ക് ശക്തമായ മത്സരമാണ് കെ എം സി സി ഫെസ്റ്റിലൂടെ കളമൊരുങ്ങുന്നത്.

രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനും കലാ കായിക രംഗങ്ങളില്‍ ജില്ലയില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തി മത്സരിപ്പിക്കുന്നതിനും ദുബൈ കെ എം സി സി ഹാളില്‍ ചേര്‍ന്ന ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളുടേയും സര്‍ഗധാര കലാ കായിക വിഭാഗം കമ്മിറ്റികളുടേയും സംയുക്ത യോഗം തീരുമാനിച്ചു. ജില്ലാ കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു.

ജില്ലാ കെ എം സി സി ഉപദേശക സമിതി ജനറല്‍ കണ്‍വീനര്‍ ഹനീഫ ചെര്‍ക്കളം, സംസ്ഥാന സെക്രട്ടറി ഹനീഫ കല്‍മട്ട, സര്‍ഗധാര ജില്ലാ ചെയര്‍മാന്‍ മുനീര്‍ ചെര്‍ക്കളം, ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, സി എച്ച് നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്കം, ഇസ്മാഈല്‍ നാലാം വാതുക്കല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, മണ്ഡലം നേതാക്കളായ സലാം കന്യപ്പാടി, യൂസുഫ് മുക്കൂട്, എ ജി എ റഹ് മാന്‍, ഡോ. ഇസ്മാഈല്‍, റഫീഖ് മാങ്ങാട്, ഹനീഫ് ബാവനഗര്‍, പി ഡി നൂറുദ്ദീന്‍, ഒ എം അബ്ദുല്ല ഗുരുക്കള്‍, ബഷീര്‍ പാറപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ശരീഫ് പൈക്കം നന്ദി പറഞ്ഞു.

മത്സരങ്ങള്‍ക്കുള്ള ജില്ലാ ടീം മാനേജര്‍മാരായി സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാടിനേയും ഇസ്മാഈല്‍ നാലാംവാതുക്കലിനേയും നിയോഗിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കലാവിഭാഗത്തില്‍ സലാം കന്യപ്പാടി 0556743258, റഫീഖ് മാങ്ങാട് 0509957510, സുബൈര്‍ കുബണൂര്‍ 0552013117, എന്നിവരേയും കായിക വിഭാഗത്തില്‍ ഒ എം അബ്ദുല്ല ഗുരുക്കള്‍ 0528325335, ബഷീര്‍ പാറപ്പള്ളി 0503684459, സൈഫുദ്ദീന്‍ മൊഗ്രാല്‍ എന്നിവരുമായി ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.