കാഞ്ഞങ്ങാട്: [www.malabarflash.com]പാമ്പ് കടിയേറ്റു ബാലിക മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ ഇലക്ട്രീഷ്യന്‍ നിഷാന്തിന്റെയും നിശയുടെയും മകള്‍ ദേവനന്ദയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് രണ്ടര വയസുകാരിയായ ദേവനന്ദയെ പാമ്പ് കടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍, ഞായറാഴ്ച രാവിലെ ചികില്‍സയില്‍ കഴിയവേ കുട്ടി മരിച്ചു. അയല്‍പക്കത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദേവനന്ദയെ പാമ്പ് കടിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment