Latest News

സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരി മരിച്ചു


ന്യുഡല്‍ഹി: [www.malabarflash.com] സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരി മരിച്ചു. ഡല്‍ഹിയിലെ സ്വരൂപ് നഗറിലെ ക്യാംപ് കോണ്‍വന്റ് ഹൈസ്‌കൂളിലാണ് സംഭവം. ഇവിടെ നഴ്‌സറി വിദ്യാര്‍ത്ഥിനിയായ നന്ദിനി (4) ആണ് മരിച്ചത്.

അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടി തുറന്നിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണത്. ഇരുപതടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്കാണ് കുട്ടി വീണത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വരൂപ് നഗറിലെ കൗശിക് നിവാസിയാണ് നന്ദിനി.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.