മലപ്പുറം: [www.malabarflash.com] ലൗ ജിഹാദിന് ഹിന്ദു ബദലായി ലൗ ഘര്‍വാപസിയെന്ന ആരോപണം ഉയര്‍ത്തി ഹിന്ദു ഐക്യവേദി മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ എറിയാട് വീട്ടില്‍ ചന്ദ്രന്‍ എന്ന ചീറോളി ചന്ദ്രന്‍(45) ആണു അറസ്റ്റിലായത്. ഹിന്ദു ഐക്യവേദി മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ഇയാള്‍.
കഴിഞ്ഞ വര്‍ഷം മേലാറ്റൂര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പാണ്ടിക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു.
മേലാറ്റൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചകേസിലെ രണ്ടാംപ്രതിയാണ് ഇയാള്‍. കേസിലെ ഒന്നാംപ്രതിയായ വൈശാഖിനെ ഏകദേശം ഒന്നര വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായം നല്‍കിയെന്നതാണ് പ്രതിക്കെതിരെയുള്ള കേസ്. സമാനമായ നിരവധി സംഭവങ്ങളില്‍ ജില്ലക്ക് അകത്തും പുറത്തും ഇയാള്‍ ഉള്‍പ്പെട്ടതായും പരാതികളുയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍പെട്ട പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ട് പോയി ഘര്‍വാപ്പസിക്ക് വിധേയമാക്കുന്ന സംഘ്പരിവാര്‍ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പരാതികളുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആര്‍. എസ്. എസിന്റെ കോട്ടയില്‍നിന്ന് അതിസാഹസികമായാണ് ഇയാളെ പാണ്ടിക്കാട് പോലീസ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ പിടികൂടിയത്. സ്‌റ്റേഷനില്‍ എത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താതിരിക്കാന്‍ വന്‍ സമ്മര്‍ദമാണ് ആര്‍.എസ്.എസ് നേതാക്കള്‍ പോലീസില്‍ ചെലുത്തുന്നതെന്നും ആരോപണമുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment