ഉദുമ:[www.malabarflash.com] പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രൊഫസര്‍ ഡോ എം തമ്പാന്‍ നായര്‍ ബി.കെ മാസ്റ്റര്‍ അവാര്‍ഡ് കാസര്‍കോട് എം.പി ശ്രീ. പി കരുണാകരനില്‍ നിന്ന് ഏറ്റുവാങ്ങി.
കാസര്‍കോട് ജില്ലയില്‍ ആദ്യകാല അധ്യാപകനും ഗ്രീന്‍വുഡ്‌സ്‌സ്‌കുള്‍ സ്ഥാപക ഡയറക്ടറുമായ ബി.കെ മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ പേരില്‍ ഉദുമ എജുക്കേഷണല്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കിവരുന്നത്.
ചെന്നൈ ഐ.ഐ ടിയുടെ ഗണിതശാസ്ത്ര മോധാവിയായി സേവനമനുഷ്ഠിക്കുന്ന ഡോ.എം തമ്പാന്‍ നായര്‍ കാസര്‍കോട് ജില്ലയിലെ ഉദുമ സ്വദേശിയാണ്.
ചടങ്ങില്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ മാനേജിങ്ങ് ഡയറക്ടര്‍ ആസീസ് അക്കര അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.എം രാമാചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പി.ടി എ പ്രസിഡന്റ് ജംഷീദ്, മദര്‍ പി.ടി.എ പ്രസിഡറ്റ് റഹീസ ഹസന്‍ തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ ശിഷ്യന്‍മാരും പ്രൊ. ഡോ. എം. തമ്പാന്‍ നായരുടെ സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ് ബോയി മുഹമ്മദ് ജാബിര്‍ നന്ദി പ്രകടിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment