ഷാര്‍ജ: [www.malabarflash.com] വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി താത്പര്യമില്ലാത്ത യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന ഭയത്താല്‍ ഷാര്‍ജയില്‍ 26 വയസ്സുള്ള ഏഷ്യന്‍ വംശജന്‍, സ്വന്തം ജനനേന്ദ്രിയം മുറിച്ച് മാറ്റി. ഗുരുതരമായ പരുക്കേറ്റ യുവാവിനെ അല്‍ ഖാസിം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രിയക്ക് വിധേയനാക്കി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഷാര്‍ജ പോലീസ് സംഭവം അറിയുന്നത്. യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് ആദ്യം കരുതിയതെങ്കിലും അന്വേഷണത്തില്‍ കുടുംബത്തില്‍ നിന്നും നേരിട്ട സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് ജനനേന്ദ്രിയം മുറിച്ച് മാറ്റാന്‍ യുവാവ് ശ്രമിച്ചതെന്ന് വ്യക്തമായത്.
താത്പര്യമില്ലാത്ത യുവതിയുമായുള്ള രണ്ടാം വിവാഹത്തിന് യുവാവിന്റെ കുടംബം സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നിലവില്‍ യുവാവിന് ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് സ്വദേശത്തുള്ളത്. അതിനാല്‍ രണ്ടാം വിവാഹത്തില്‍ നിന്നും രക്ഷ നേടാനായാണ് യുവാവ് ജനനേന്ദ്രിയം മുറിച്ച് മാറ്റിയതെന്ന് പോലീസ് അറിയിച്ചു.
യുവാവിനെ ഉടന്‍ തന്നെ, അല്‍ കുവൈത്തി ആശുപത്രയിലേക്ക് കുടുംബാഗങ്ങള്‍ എത്തിച്ചെങ്കിലും, പരുക്ക് ഗുരുതമായതിനാല്‍ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍ യൂനിസ് അല്‍ ഷാംസി, അഹമ്മദ് അബു അല്‍ നജ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് യുവാവിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
ആദ്യം ജനനേന്ദ്രിയം പുന: സ്ഥാപിക്കാനുള്ള ശസ്ത്രക്രിയക്ക് യുവാവ് സമ്മതിച്ചില്ലെന്നും തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിയാണ് യുവാവിനെ ശസ്ത്രക്രിയക്ക് സമ്മതിപ്പിച്ചതെന്നും ഡോക്ടര്‍ യൂനിസ് പറഞ്ഞു. യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗിതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment