Latest News

കുവൈത്തില്‍ മലയാളി യുവാവ് ലിഫ്റ്റിനടിയില്‍ കുടുങ്ങി മരിച്ചു

കുവൈത്ത്:[www.malabarflash.com] കുവൈത്തില്‍ സാങ്കേതികത്തകരാര്‍ കാരണം ലിഫ്റ്റ് എത്തും മുമ്പ് തുറന്ന വാതിലിലൂടെ അകത്തേക്കു കയറിയ മലയാളി യുവാവ് മേല്‍ ലിഫ്റ്റ് വന്നുവീണ് മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി നവാസെന്ന മുപ്പത്തിനാലുകാരനാണു മരിച്ചത്. 

ലിഫ്റ്റ് മേല്‍ പതിച്ച നവാസ് ഞരിഞ്ഞമര്‍ന്നു മരിക്കുകയായിരുന്നു. താ‍ഴത്തെ നിലയില്‍നിന്നു മുകളിലേക്കു പോകാനായാണു നവാസ് ലിഫ്റ്റിന്‍റെ സ്വിച്ചില്‍ അമര്‍ത്തിയത്. ലിഫ്റ്റ് രണ്ടു നിലകള്‍ മുകളിലായിരുന്നു. അതേസമയം, സാങ്കേതികത്തകരാര്‍കാരണം സ്വിച്ച് അമര്‍ത്തിയ ഉടനെ വാതില്‍ തുറക്കുകയായിരുന്നു.


മംഗഫ് നൈസ് ചിക്കണ്‍ ബില്‍ഡിലായിരുന്നു സംഭവം. ലിഫ്റ്റ് വന്നെന്നു കരുതി നവാസ് ഉള്ളിലേക്കു കയറിയതും ലിഫ്റ്റ് താ‍ഴേക്കു വന്നതും ഒന്നിച്ചായിരുന്നു. ലിഫ്റ്റിനടിയില്‍ നവാസ് ഞെരിഞ്ഞമര്‍ന്നു. ചതഞ്ഞ നിലയിലായ നവാസിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്ത്. 

സമ്മാനപ്പൊതി സുഹൃത്തിന്റെ കൈവശം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ഭാര്യയേയും കുട്ടികളെയും വിളിച്ച് അറിയിച്ചതിന് പിന്നാലെയാണ് ദുരന്തമുണ്ടായത്.

നാട്ടിലേയ്ക്ക് പോകുന്ന സുഹൃത്തിന്റെ കൈവശം സാധനങ്ങള്‍ കൊടുത്തയയ്ക്കാന്‍ മംഗഫിലെ ഫ്‌ളാറ്റിലെത്തിയ നവാസ് സാധനങ്ങള്‍ സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം ലിഫ്റ്റിലേയ്ക്ക് കയറവേ ആയിരുന്നു അപകടം. 

ഒന്‍പത് വര്‍ഷമായി കുവൈറ്റില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി നടത്തി വരികയായിരുന്നു നവാസ്. നാലുമണിക്കൂര്‍ പ്രയത്നിച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.