ബംഗളൂരു:[www.malabarflash.com] ബംഗളൂരുവിലെ തിരക്കേറിയ റോഡില്‍ ആര്‍.എസ്.എസ് നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് 35കാരനായ ആര്‍.രുദ്രേഷിനെ കൊലപ്പെടുത്തിയത്.
ശിവാജിനഗര്‍ ശാഖാ ഭാരവാഹിയാണ് രുദ്രേഷ്. ബി.ജെ.പി മണ്ഡലം സെക്രട്ടറിയുമാണ്. ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത ശേഷം മടങ്ങിവരവേ ആണ് രുദ്രേഷിനെ കൊലപ്പെടുത്തിയത്.
റോഡരികില്‍ സുഹൃത്തുക്കളോട് സംസാരിച്ച് നില്‍ക്കവേയാണ് രുദ്രേഷിനെ ആക്രമിച്ചത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
റിയല്‍ എസ്‌റ്റേറ്റ്, പാല്‍ കച്ചവടങ്ങള്‍ നടത്തി വരുകയായിരുന്നു രുദ്രേഷ്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. രുദ്രേഷിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. റോഡ് ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെടുത്തി.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment