Latest News

ജര്‍മനിയില്‍ ബിഎംഡബ്ല്യു കാറിലെത്തും 'രാജകീയ' യാചകര്‍


ബര്‍ലിന്‍: [www.malabarflash.com] ജര്‍മനിയില്‍ ഭിക്ഷാടനത്തിനു യാചകരെത്തുന്നതു രാജകീയ പ്രൗഢിയില്‍. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള യാചകര്‍ എത്തുന്നതു ബിഎംഡബ്യു, മെഴ്‌സിഡീസ്, ഔഡി തുടങ്ങിയ ആഡംബര വാഹനങ്ങളില്‍.

ഭിക്ഷാടനം നിരോധിച്ചിട്ടുള്ള ജര്‍മനിയില്‍ യാചക മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നു പോലീസും സമ്മതിക്കുന്നു. റുമാനിയയില്‍നിന്നാണു കൂടുതല്‍ യാചകരും എത്തുന്നത്. ജര്‍മന്‍ നിരത്തുകള്‍ ഇവര്‍ കയ്യടക്കിയിരിക്കുകയാണ്.

കൈക്കുഞ്ഞുങ്ങളുമായി യാചിക്കുന്ന സ്ത്രീകള്‍ക്കു പുറമേ കുട്ടികളും മുതിര്‍ന്നവരും ഒക്കെയുണ്ടു കൂട്ടത്തില്‍. നല്ല വരുമാനമാണത്രേ ഇവര്‍ക്കു കിട്ടുന്നത്. ഒരു ദിവസം ഒരാള്‍ക്കു കുറഞ്ഞത് 100 യൂറോ (ഏഴായിരം രൂപയിലേറെ) വരെ കിട്ടുന്നുണ്ടെന്നാണു കണക്ക്.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.