കാലിച്ചാനടുക്കം: [www.malabarflash.com] മദ്യത്തിന് അടിമയായ ആദിവാസി മദ്ധ്യവയസ്‌ക്കന്‍ രണ്ടാംഭാര്യയെ വിറക്മുട്ടികൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി.
കാലിച്ചാനടുക്കം ടൗണിന് സമീപത്തെ അടുക്കം ആദിവാസി കോളനിയിലെ സി.അമ്പാടിയാണ് (55) ഭാര്യ കെ.നാരായണി(38)യെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരക്ക് വിറക് കൊണ്ട് തലക്കടിച്ചുകൊന്നത്. കൊല നടത്തിയ വിവരം അമ്പാടി തന്നെ പോലീസിനേയും നാട്ടുകാരെയും വിളിച്ചറിയിച്ചു. അമ്പലത്തറ സ്‌റ്റേഷനില്‍ നിന്നും എത്തിയ പോലീസിനെ ആഥിത്യ മര്യാദകളോടെ അമ്പാടി സ്വീകരിച്ചു. ഇരിക്കൂ സാറമ്മാരെ എന്നു പറഞ്ഞ് അമ്പാടി പോലീസുകാര്‍ക്ക് ഇരിക്കാന്‍ കസേര ഇട്ടുകൊടുത്തു. തുടര്‍ന്ന് പോലീസ് അമ്പാടിയെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment