ആലപ്പുഴ: [www.malabarflash.com] തോട്ടപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തെക്കനാര്യാട് ചക്ക നാട്ട് വീട്ടില്‍ ബാബുവിന്റ് മകന്‍ സനല്‍കുമാര്‍ (39) ആണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ ഇന്നോവാ കാര്‍ ഇടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ആര്യാട് കണ്ണംമ്പള്ളി വീട്ടില്‍ കുത്തുമോനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞുമോന്റ് ജ്യൂവല്‍ ബോക്‌സുകള്‍ തോട്ടപ്പള്ളിക്ക് കൊണ്ടു പോയിട്ടു തിരികെ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. തലക്ക് പരിക്കേറ്റ സനല്‍ കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് ഹരിപ്പാട് വെച്ച് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.അമ്മ പുഷ്പവല്ലി ,ഭാര്യ കവിത ,മകള്‍ അനശ്വര, സഹോദരി സജിത.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment