പരപ്പ: [www.malabarflash.com] ആദ്യരാത്രി തന്നെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ പ്രാപിച്ച യുവതിക്കും ബന്ധുക്കള്‍ക്കും എതിരെ വരന്റെ വീട്ടുകാര്‍ നിയമനടപടി തുടങ്ങി. കാരാട്ടെ സമ്പന്നകുടുംബത്തിലെ യുവാവിനെയാണ് ആദ്യരാത്രി തന്നെ ഭാര്യ ഉപേക്ഷിച്ചത്. കോട്ടിക്കുളം സ്വദേശിനിയായ യുവതിക്ക് നാട്ടുകാരനായ യുവാവുമായി ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്നു. ഇത് മറച്ചുവെച്ച് മറ്റൊരു യുവാവിനെ വിവാഹം കഴിപ്പിക്കാന്‍ കുടുംബക്കാര്‍ നടത്തിയ നീക്കമാണ് ഒട്ടേറെപേരുടെ ഉറക്കം കെടുത്തിയ സംഭവത്തിന് വഴിതെളിച്ചത്.
കാരാട്ടുനിന്നുള്ള വിവാഹാലോചന വന്നയുടന്‍ തന്നെ യുവതി വിവാഹത്തെ എതിര്‍ത്തു. തന്നെയുമല്ല കാമുകനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നും യുവതി തറപ്പിച്ചുപറഞ്ഞിരുന്നു. എന്നാല്‍ കാരാട്ടെ യുവാവുമായുള്ള വിവാഹം മുടങ്ങിയാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് അടുത്ത ബന്ധുക്കള്‍ ഭീഷണി മുഴക്കിയതോടെ യുവതി വിവാഹം കഴിക്കാന്‍ സമ്മതിക്കുകയായിരുന്നു.
ആദ്യരാത്രി തന്നെ കാമുകനുള്ള കാര്യം ഭര്‍ത്താവിനെ ധരിപ്പിച്ചു. വീട്ടിലെ അടുക്കളയില്‍ നിന്നും എടുത്ത കത്തി കയ്യില്‍ വെച്ചുകൊണ്ടാണ് കാമുകനുള്ള വിവരം ഭര്‍ത്താവിനോട് പറയുന്നത്. നിങ്ങളെ ഞാനൊന്നും ചെയ്യില്ല. എന്നെ സ്പര്‍ശിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കി. ഇതേ തുടര്‍ന്ന് നവവരന്‍ സംഭവം കുടുംബാംഗങ്ങളെയും യുവതിയുടെ വീട്ടുകാരേയും അറിയിച്ചു. പിറ്റേന്ന് തന്നെ യുവതിയെ വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. ബേക്കല്‍ പോലീസ് കാമുകനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചുവെങ്കിലും ഇരുവരും പ്രണയത്തില്‍ നിന്നും പിന്തിരിയാന്‍ തയ്യാറായില്ല. ഇതോടെ യുവതിക്ക് വീട്ടുകാര്‍ കൊടുത്ത 100 പവന്‍ സ്വര്‍ണ്ണവും യുവതിയുടെ ബന്ധുക്കള്‍ ഊരിവാങ്ങി. യുവതി കാമുകന്റെ കൈപിടിച്ച് സ്‌റ്റേഷനില്‍ നിന്നിറങ്ങി കാമുകന്റെ സങ്കേതത്തിലേക്ക് നീങ്ങി.
ഇതേ തുടര്‍ന്നാണ് വരന്റെവീട്ടുകാര്‍ നിയമനടപടി ആരംഭിച്ചത്. വരന്റെ വീട്ടില്‍ കല്ല്യാണതലേന്ന് തകര്‍പ്പന്‍ സദ്യനടത്തിയിരുന്നു. പാട്ടും കൂത്തും ഗാനമേളയും സല്‍ക്കാരത്തിന്റെ മാറ്റുകൂട്ടി. പിറ്റേന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വരന്‍ വിവാഹം നടന്ന ഓഡിറ്റോറിയത്തിലെത്തിയത്. കല്ല്യാണ മണ്ഡപത്തില്‍ താലികെട്ടുമ്പോഴും പുടവ കൈമാറുമ്പോഴും ഇന്ന് നാമ്പിട്ട ദാമ്പത്യജീവിതത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമെയുള്ളുവെന്ന് യുവാവ് കരുതിയില്ല. മൂന്നാഴ്ച മുമ്പ് മടിക്കൈക്കടുത്ത് പൂടംങ്കല്ലടുക്കത്ത് നിന്നും ബേഡടുക്കയില്‍ വിവാഹം കഴിച്ച യുവതി ആദ്യരാത്രിയില്‍ മണിയറയില്‍ നിന്നും ഒളിച്ചോടിയ സംഭവത്തിന് പിന്നാലെ കാരാട്ടെ സംഭവവും ജനങ്ങളില്‍ സജീവ ചര്‍ച്ചയായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment