Latest News

പ്രസവിച്ച ഉടന്‍ അമ്മ കത്തിയെടുത്തുകുത്തിയ കുഞ്ഞ് തിരിച്ച് ജീവിതത്തിലേക്ക്


ബാങ്കോക്ക്: [www.malabarflash.com] 14 തവണ കുത്തിയ ശേഷം കുഴിച്ചുമൂടിയ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രസവിച്ച ഉടന്‍ തന്നെ അമ്മ കത്തിയെടുത്ത് കുത്തിയ കുഞ്ഞാണ് ജിവിതത്തിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്. ഏഴുമാസം പ്രായമായ ആ കുഞ്ഞ് ഇന്ന് ഒരു സ്വീഡിഷ് ദമ്പതികളൂടെ കൈകളില്‍ സുരക്ഷിതമായിരിക്കുന്നു.

ഏഴുമാസം മാത്രം പ്രായമുള്ള ഐഡിന്‍ എന്ന കുഞ്ഞാണ് മരണത്തില്‍ നിന്ന് ജിവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നത്. തായ്‌ലാന്‍ഡിലെ ഖോന്‍ കേന്‍ പ്രാവിശ്യയിലായിരുന്നു കുഞ്ഞിനെ കുഴിച്ച് മൂടിയത്. കുഞ്ഞ് ജനിച്ച ഉടനെയായിരുന്നു സംഭവം. പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞിനെ സ്വീഡിഷ് ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു.

ഏറെക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനെ കുത്തിയത് സ്വന്തം അമ്മ തന്നെയാണെന്ന സത്യം തിരിച്ചറിഞ്ഞത്. പ്രദേശത്ത് കാലികളെ മേയ്ക്കുന്നവരാണ് കുഞ്ഞിനെ കുഴിച്ചിട്ടിരിക്കുന്നത് ആദ്യം കണ്ടത്. മണ്ണിനടിയില്‍ കുഞ്ഞിന്റെ കാല്‍ കണ്ട് മണ്ണ് മാറ്റി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് ജിവനുണ്ടെന്ന് മനസ്സിലായത്.

മണ്ണ് ശരീരത്തോട് ചേര്‍ന്ന് കിടന്നത് രക്തം വാര്‍ന്നു പോകുന്നതില്‍ നിന്നും തടഞ്ഞതെന്നും ഇതാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏറെ നാള്‍ നീണ്ട ചികിത്സക്കൊടുവിലാണ് ഐഡിന്‍ ആരോഗ്യം വീണ്ടെടുത്തത്. പിന്നിട് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.