കൂത്തുപറമ്പ്:[www.malabarflash.com] ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ആറങ്ങാട്ടേരിയിലെ സിപിഐ എം ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ കൈതേരി മേഖല വൈസ്പ്രസിഡന്റുമായ കണക്കാരി ചാലില്‍ എം അനൂപിനെ (32) ഗുരുതരപരിക്കോടെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച്മണിയോടെ തൊക്കിലങ്ങാടി പാലാഴിവളവില്‍വെച്ചായിരുന്നു ആക്രമണം. പന്ത്രണ്ടോളം വരുന്ന സായുധ ആര്‍എസ്എസ് സംഘം പതിയിരുന്നാക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.
കൂത്തുപറമ്പ് ടൗണില്‍ നിന്ന് ഓട്ടോറിക്ഷയെടുക്കുന്ന അനൂപ് യാത്രക്കാരുമായി ചിറ്റാരിപ്പറമ്പ് ഭാഗത്തേക്ക് പോവുമ്പോഴായിരുന്നു സംഭവം. അക്രമികള്‍ ഓട്ടോറിക്ഷ പൂര്‍ണമായും അടിച്ചുപൊളിച്ചു. യാത്രക്കാരായ മൂന്നുപേരും ഓടിരക്ഷപ്പെട്ടു. വടിവാളും ആണിപിടിപ്പിച്ച സ്റ്റീല്‍പൈപ്പും കൊണ്ടും ശരീരമാസകലം കുത്തിയും വെട്ടിയും അക്രമിക്കുകയായിരുന്നു.

തലക്കും കൈകാലുകള്‍ക്കും മാരകമായ വെട്ടേറ്റ അനൂപിനെ കൂത്തുപറമ്പ് പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സഹകരണആശുപത്രിയില്‍ അനൂപിനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment