കൂത്തുപറമ്പ്:[www.malabarflash.com] കണ്ണവം പൂഴിയോട് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ഇരുമ്പ്‌വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പൂഴിയോട്ടെ ഇല്ലത്ത്പറമ്പില്‍ ശിവനെ (34) ഗുരുതരാവസ്ഥയില്‍ തലശേരി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഴിയോട് പൂട്ടിയിട്ട കടക്ക് സമീപംവെച്ച് ചൊവ്വാഴ്ച സന്ധ്യക്ക് ഏഴ്മണിയോടെയാണ് ആക്രമണം.
സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ ഇരുമ്പ് വടിയും ദണ്ഡയും ഉപയോഗിച്ച് കടന്നാക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു
തലക്കും കൈകാലുകള്‍ക്കുമാണ് ഇരുമ്പ് വടി കൊണ്ട് അടിയേറ്റത്. രണ്ട് കൈമുട്ടിനും കാല്‍മുട്ടിനും പരിക്കേറ്റു. അടിയേറ്റ് കഴുത്തിനും ക്ഷതമുണ്ട്. അര്‍ധബോധാവസ്ഥയിലുള്ള ശിവന്‍ ഇടയ്ക്കിടെ ഛര്‍ദിക്കുന്നുണ്ട്. സഹകരണആശുപത്രിയില്‍ അടിയന്തരമായി സ്കാനിങ്ങ് നടത്തി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച സന്ധ്യക്ക് ആര്‍എസ്എസുകാര്‍ ശിവനെ തടഞ്ഞുനിര്‍ത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കണ്ണവം സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയതായും സി.പി.എം കേന്ദ്രങ്ങള്‍ പറഞ്ഞു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment