Latest News

ഹൈദരാബാദ് സര്‍വകലാശാലയില്‍ അപ്പാ റാവുവിനോട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥി നേതാവിന് മലയാളി വധു


ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരനായ വി.സി അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാതെ പ്രതിഷേധിച്ച അംബേദ്കര്‍ വിദ്യാര്‍ത്ഥി യൂണിയന്റെ നേതാവ് സുങ്കണ്ണ വെല്‍പുല വിവാഹിതനാകുന്നു. മലയാളി എഴുത്തുകാരിയും ദളിത് പ്രവര്‍ത്തകയുമായ എം.ഡി ധന്യയാണ് വധു.

ഇരുവരും ഡിസംബറില്‍ വിവാഹിതരാകും. രാജ്യത്തൊട്ടാകെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് തിരി കൊളുത്താനിടയായ രോഹിത് വെമുല സംഭവത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥികളിലൊരാളാണ് സുങ്കണ്ണ. കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ അപ്പാ റാവുവില്‍ നിന്ന് ബിരുദം വാങ്ങാതെ സുങ്കണ്ണ പ്രതിഷേധിച്ചതും വാര്‍ത്ത ആയിരുന്നു.

രോഹിത് വെമുലയുടെ കൊലയാളിയില്‍ നിന്ന് ബിരുദം വാങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുങ്കണ്ണ പ്രതിഷേധിച്ചത്. എഴുത്തിലും ദളിത് സമരമുഖങ്ങളിലും സജീവമായ ധന്യ രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദദാരിയാണ്. ചെര്‍പ്പുളശേരിയില്‍ ഐഡിയല്‍ ട്രെയിനിംഗ് കോളജില്‍ ട്യുട്ടറാണ് ധന്യ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.