കാഞ്ഞങ്ങാട്:[www.malabarflash.com] കാശിമഠാധിപതി സംയമീന്ദ്രതീര്‍ത്ഥ സ്വാമിജിയുടെ ദിഗ് വിജയ മഹോത്സവത്തിനു കാഞ്ഞങ്ങാടൊരുങ്ങി. ലക്ഷമീവെങ്കടേശ ക്ഷേത്രത്തില്‍ നടക്കുന്ന സ്വാമിജിയുടെ ചാതുര്‍മാസ വ്രതാചരണത്തിന്‍റെ ഭാഗമായാണ് ദിഗ് വിജയ മഹോത്സവം നടക്കുന്നത്.
ആനകള്‍, വാദ്യമേളങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച പ്രത്യേക വാഹനത്തില്‍ സ്വാമിജിയെ നഗരത്തില്‍ എഴുന്നള്ളിക്കുന്നതാണ് ദിഗ് വിജയം. മഠാധിപതി എന്ന നിലയില്‍ രാജപദവി കല്‍പിക്കപ്പെട്ട സന്യാസിമാരായതിലാണ് ചാതുര്‍മാസത്തിന്‍റെ ഭാഗമായി ദിഗ് വിജയം ആഘോഷിക്കുന്നത്.
തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പഞ്ചവാദ്യ സംഘം, കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ അറുപതുപേരുടെ ചെണ്ടമേളം, പ്രശസ്തമായ വിയ്യൂര്‍ദേശം പുലിക്കളി, പൂക്കാവടി, കൂര്‍ക്കഞ്ചേരി പീലിക്കാവടി, പൂതന്‍തിറ, മംഗലാപുരം-മഞ്ചേശ്വരം പുലിക്കളി, മഹാരാഷ്ട്ര പണ്ഡറാപൂരിലെ ഭജന സംഘം, മുംബൈ ഡോലുവാദ്യം, നിശ്ചല ദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടും.
ഭാരതത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. പാതയോരത്ത് സമുദായാംഗങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിച്ച് ഘോഷയാത്രയെ വരവേല്‍ക്കും. കാശിമഠാധിപതിയായി സ്ഥാനമേറ്റ ശേഷം സ്വാമി സംയമീന്ദ്ര തീര്‍ത്ഥയുടെ ആദ്യത്തെ ചാതുര്‍മാസമായതിനാല്‍ ദിഗ് വിജയ മഹോത്സവം അവിസ്മരണീയമാക്കിതീര്‍ക്കാനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍.
ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആലാമിപ്പള്ളി പുതിയ ബസ്റ്റാന്‍റ് പരിസരത്തുനിന്നും ആരംഭിക്കുന്ന ദിഗ് വിജയ മഹോത്സവ ഘോഷയാത്ര കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ വരെ ചെന്ന് ലക്ഷമീ വെങ്കടേശ ക്ഷേത്രത്തില്‍ അര്‍ദ്ധരാത്രിയോടെ തിരിച്ചെത്തുമെന്ന് ഭാരവാഹികളായ എന്‍.ഗംഗാധര്‍പ്രഭു, ബി.വസന്തഷേണായ്, എച്ച്. ശ്രീധര്‍കാമത്ത്, എന്‍.നരസിംഹ ഷേണായ് എന്നിവര്‍ അറിയിച്ചു.
ആനകള്‍, വാദ്യമേളങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച പ്രത്യേക വാഹനത്തില്‍ സ്വാമിജിയെ നഗരത്തില്‍ എഴുന്നള്ളിക്കുന്നതാണ് ദിഗ് വിജയം. മഠാധിപതി എന്ന നിലയില്‍ രാജപദവി കല്‍പിക്കപ്പെട്ട സന്യാസിമാരായതിലാണ് ചാതുര്‍മാസത്തിന്‍റെ ഭാഗമായി ദിഗ് വിജയം ആഘോഷിക്കുന്നത്.
തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പഞ്ചവാദ്യ സംഘം, കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ അറുപതുപേരുടെ ചെണ്ടമേളം, പ്രശസ്തമായ വിയ്യൂര്‍ദേശം പുലിക്കളി, പൂക്കാവടി, കൂര്‍ക്കഞ്ചേരി പീലിക്കാവടി, പൂതന്‍തിറ, മംഗലാപുരം-മഞ്ചേശ്വരം പുലിക്കളി, മഹാരാഷ്ട്ര പണ്ഡറാപൂരിലെ ഭജന സംഘം, മുംബൈ ഡോലുവാദ്യം, നിശ്ചല ദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടും.
ഭാരതത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. പാതയോരത്ത് സമുദായാംഗങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിച്ച് ഘോഷയാത്രയെ വരവേല്‍ക്കും. കാശിമഠാധിപതിയായി സ്ഥാനമേറ്റ ശേഷം സ്വാമി സംയമീന്ദ്ര തീര്‍ത്ഥയുടെ ആദ്യത്തെ ചാതുര്‍മാസമായതിനാല്‍ ദിഗ് വിജയ മഹോത്സവം അവിസ്മരണീയമാക്കിതീര്‍ക്കാനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment