മേല്‍പ്പറമ്പ:[www.malabarflash.com] തീരദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 522 കിലോമീറ്റര്‍ റോഡ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മപറഞ്ഞു.
ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഫിഷറീസ് വകുപ്പ് 1.40 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മൂന്ന് നിലകെട്ടിടത്തിന്റേയും എം.എല്‍.എ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച കെട്ടിടത്തിന്റേയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. മന്ത്രി.
തീരദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിക്കാന്‍ 13485 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിനായി 2400 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. എണ്ണായിരം കോടി രൂപ പുരനധിവാസപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുക. തീരത്തുനിന്നും 50 മീറ്റര്‍ അകലേക്കാണ് പുനരധിവാസം നടത്തുക. ഗ്രീന്‍ കോറിഡോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്.
അന്താരാഷ്ട്ര തലത്തില്‍ ഇതിനായി ഫണ്ട് ലഭിക്കും.
നാലുവര്‍ഷത്തിനുള്ളില്‍ മാലിന്യമുക്ത സുന്ദര തീരം സംസ്ഥാനത്ത് വരാന്‍ പോകുകയാണ്. കേരളത്തിലെ 57 നിയമസഭാ മണ്ഡലങ്ങള്‍ തീരദേശമേഖലയിലാണ്. അതുകൊണ്ട് വിപുലമായ യോഗം ചേര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
കാസര്‍കോട് ജില്ലയില്‍ 36.63 കോടി രൂപയാണ് ഫിഷറീസ് വകുപ്പ് ചെലവഴിക്കുന്നത്. 5.38 കോടിരൂപ 5 വിദ്യാലയങ്ങള്‍ക്കും 411 ലക്ഷം രൂപ കുടിവെള്ളത്തിനായും 439 ലക്ഷം രൂപ 6 തീരദേശ റോഡുകള്‍ക്കായും നീക്കിവെച്ചിട്ടുണ്ട്. വരും തലമുറയെ വിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഈ അടിസ്ഥാന സൗകര്യ വികസനം മൂലം കഴിയുമെന്ന് മന്ത്രി പറഞ്ഞു.
കെ.കുഞ്ഞിരാമന്‍. എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍, ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എം.ഷാസിയ, ബ്ലോക്ക് പഞ്ചായത്തംഗം ആയിഷസഹദുള്ള, ഗ്രാമപഞ്ചായത്തംഗം ആയിഷഅബൂബക്കര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഡി.ഡി.ഇ യു.കരുണാകരന്‍, പി.ടി.എ പ്രസിഡന്റ് ഷെറീഫ് ചെമ്പരിക്ക, ടി നാരായണന്‍, ഹെഡ് മാസ്റ്റര്‍. വി. ഇബ്രാഹിം, വി.രാജന്‍, ഹമീദ് ചാത്തങ്കൈ, കല്ലട്ര മാഹിന്‍ഹാജി, കെ.എം. ഷാഫി, ചന്ദ്രന്‍ കൊക്കാല്‍, കൈലാസന്‍ പള്ളിപ്പുറം, മുഹമ്മദ് ഷാ, എന്നിവര്‍ സംസാരിച്ചു.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ സ്വാഗതവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment