Latest News

അവസ്മരണീയനുഭവം പകര്‍ന്ന്"എ റിയാലിറ്റി ഷോ വിത്ത് ഡോ.രജിത് കുമാർ"

ദുബൈ: [www.malabarflash.com]ദുബൈ കെ എം സി സി ഐസ്മാർട്ടും വനിതാ വിങ്ങും സംയുക്തമായി സംഘടിപ്പിച്ച "എ റിയാലിറ്റി ഷോ വിത്ത് ഡോ.രജിത് കുമാർ" ജനബാഹുല്യം കൊണ്ട് ശ്രദ്ദേയമായി. അഞ്ഞൂറോളം കുടംബങ്ങളാണ് ഷോയിൽ സബന്ധിക്കാനെത്തിയത്.

പ്രശസ്ത ട്രൈയ്നറും കൗൺസിലറുമായ ഡോ.രജിത് കുമാറിന്റെ അവതരണമികവും വിഷയത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളടക്കമുള്ളവർക്ക് മറക്കാനാവാത്ത അനുഭവമായി.

8 വയസ്സ് മുതൽ 24 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ മുൻനിരകളിലും അതിന് പിന്നാലായി അവരുടെ രക്ഷിതാക്കളുമെന്ന രീതിയിലായിരുന്നു ഇരിപ്പിടം ക്രമീകരിച്ചത്.

മത ഗ്രന്ഥങ്ങളും ദർശനങ്ങളും ശാസ്ത്രവും തത്വങ്ങളും ചിന്തകളും വീക്ഷണങ്ങളും നർമവും സംയോജിപ്പിച്ച് വൈവിദ്യത്തോടെ അവതരിപ്പിച്ച് കുട്ടികളുടെ മനസ്സ് കീഴ്പ്പെടുത്തിയായിരുന്നു രജിത് കുമാറിന്റെ മുന്നേറ്റം. മൂല്യ ബോധത്തിന്റെ പ്രസക്തിയും മാതാപിതാക്കളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും പറഞ്ഞപ്പോൾ ഇളം തലമുറയുടെ മനസ്സ് പിടഞ്ഞ് മക്കൾ അവരവരുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ചുമ്മവെച്ച് പൊട്ടി കരഞ്ഞത് നവ്യാനുഭവവും കണ്ണ് നനയിച്ച കാഴ്ചയുമായിരുന്നു.

ദുബൈ കെ എം സി സി പ്രസിസണ്ട് പി.കെ.അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും പറഞ്ഞു.
ട്രഷറർ എ.സി ഇസ്മായിൽ ആശംസാ പ്രസംഗം നടത്തി. ഐസ്മാർട്ട് വിംഗ് ചെയർമാൻ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര ആമുഖ ഭാഷണം നടത്തി.ഒ.കെ ഇബ്രാഹീം,മുസ്തഫ തിരൂര്‍,മുഹമ്മദ്‌ പട്ടാമ്പി,മുഹമ്മദ്‌ കുഞ്ഞി എം എ ,എന്‍ കെ ഇബ്രാഹീം, അഡ്വ. സാജിത് അബൂബക്കര്‍,ഇസ്മയില്‍ ഏറാമല,അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍,ആര്‍ . ശുക്കൂര്‍ഹനീഫ കല്മെട്ട സംബന്ധിച്ചു.

ഡോ.രജിത് കുമാറിന് ദുബൈ കെ.എം.സി.സി നൽകിയ ഉപഹാരം പ്രസിഡണ്ട് പി കെ അൻവർ നഹ സമർപ്പിച്ചു.വനിതാ വിങ്ങ് ചെയർപേഴ്സൺ സഫിയാ മൊയ്തീൻ നന്ദിയും പറഞ്ഞു.

ഇത്തരം പരിപാടികള്‍ വീണ്ടും നടത്താന്‍ പ്രചോദനവും പ്രത്യാശയും പ്രകടിപ്പിച്ചു കൊണ്ട്കെ എം സി സി യോട് കടപ്പാടും നന്ദിയും രേഖപ്പെടുത്തിയാണ്വിവിധ ജില്ലകളിൽ നിന്നുള്ള രക്ഷിതാക്കളും വിദ്യാർത്ഥികളും മടങ്ങിയത്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.