കാഞ്ഞങ്ങാട്:[www.malabarflash.com] കേരള സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ഉപകേന്ദ്രം കാഞ്ഞങ്ങാട്ട് ആരംഭിക്കാനുള്ള നടപടികള്‍ക്ക് അന്തിമ രൂപമായി. കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള ചെമ്മട്ടംവയലിലെ സയന്‍സ് പാര്‍ക്കില്‍ അക്കാദമിയുടെ കേന്ദ്രം ആരംഭിക്കാനാണ് ആലോചന. സിവില്‍ സര്‍വ്വീസ് അക്കാദമി ഡയറക്ടര്‍ ഡോ. ഗിരീഷ് കുമാര്‍ ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങളും ക്ലാസുകളിലേക്കുള്ള ഫര്‍ണീച്ചറുകളും നഗരസഭയും വ്യക്തികളും നല്‍കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ മാത്രമാണ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ഉപ കേന്ദ്രങ്ങള്‍ നിലവിലുള്ളത്. കാഞ്ഞങ്ങാട് എം എല്‍ എ കൂടിയായ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് അക്കാദമിയുടെ ഉപകേന്ദ്രം കാഞ്ഞങ്ങാട്ട് സ്ഥാപിക്കുന്നത്.
ഉന്നതതല വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള ഈ ഉപകേന്ദ്രത്തില്‍ ഐ എ എസ്- ഐപി എസ് - ഐ എഫ് എസ് എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ക്ക് വേഗത വന്നത്.

ചെമ്മട്ടംവയലിലെ സയന്‍സ് പാര്‍ക്ക് സന്ദര്‍ശിച്ച ഡോ. ഗിരീഷ് കുമാറിനോടൊപ്പം നഗരസഭാ ചെയര്‍മാന്‍മാരായ വി വി രമേശന്‍, കെ പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ, സ്ഥിരം സമിതി ചെയര്‍മാന്മാരായ എം പി ജാഫര്‍, മഹ്മൂദ് മുറിയനാവി,ഗജാനന ഗ്രൂപ്പ് പാര്‍ട്ണര്‍ എച്ച് ഗോകുല്‍ദാസ് കാമത്ത്, ഡോ. അശോകന്‍, പി.നാരായണന്‍, എ.ദാമോദരന്‍, തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment