Latest News

പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു


ന്യൂഡല്‍ഹി: [www.malabarflash.com] പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 1 രൂപ 34 പൈസയും ഡീസല്‍ ലീറ്ററിന് 2 രൂപ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കഴിഞ്ഞ തവണ പെട്രോള്‍ വില ലീറ്ററിനു 14 പൈസയും ഡീസലിനു 10 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ഒന്നിനു പെട്രോളിനു ലീറ്ററിന് 37 പൈസയുടെ വര്‍ധന വരുത്തിയിരുന്നു. ഡീസലിന് അന്നു ലീറ്ററിന് എട്ടു പൈസ കുറയ്ക്കുകയാണു ചെയ്തത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.