കോഴിക്കോട്: [www.malabarflash.com] മന്ത്രിയായിരിക്കെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നെന്ന പി കെ ശ്രീമതി എംപിയുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നിയമനം പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നില്ലെന്ന് അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അത് പാര്‍ട്ടി അറിയേണ്ട കാര്യമായിരുന്നില്ലെന്നും നിയമനം വിവാദമായപ്പോള്‍ പാര്‍ട്ടി റദ്ദാക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പി കെ ശ്രീമതിയുടെ മരുമകളുടെ സ്ഥാനക്കയറ്റം തടഞ്ഞത് പാര്‍ട്ടിയായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥാനക്കയറ്റം അനുചിതമായിക്കണ്ട് പാര്‍ട്ടി റദ്ദാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ ഘട്ടത്തില്‍ പരിശോധിച്ചപ്പോള്‍ നിയമനം തന്നെ റദ്ദാക്കേണ്ടതായിരുന്നു എന്ന് മനസിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു എന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് പരോക്ഷമായി മുഖ്യമന്ത്രി മറുപടി നല്‍കി. പ്രതിച്ഛായ തകര്‍ന്നു എന്ന വിമര്‍ശനം പ്രതിപക്ഷത്തിന്റേതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഇപ്പോള്‍ ഉയര്‍ന്നുവന്ന നിയമന വിവാദങ്ങള്‍ ഗൗരവകരമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2006 ല്‍ വി എസ് മന്ത്രി സഭയില്‍ മന്ത്രിയായിരിക്കെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നെന്ന് നേരത്ത ശ്രീമതി ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയ്ക്ക് ക്ഷീണമാകുമെന്ന് കരുതിയാണ് ഇത്രയും കാലം ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. മകന്റെ നിയമനം ഇപ്പോള്‍ റദ്ദാക്കിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പോസ്‌റ്റെന്ന് വിലയിരുത്തപ്പെട്ടത്. ചുരുക്കത്തില്‍ ശ്രീമതിയുടെ നീക്കം പിണറായി വിജയനെതിരെ ആയിരുന്നു. ഈ നീക്കത്തിനെതിരെയാണ് കടുത്ത വാക്കുകളിലൂടെ തിരിച്ചടിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment