Latest News

ഇന്ത്യക്കാരന്‍ 60 കോടിക്ക് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കി


ദുബായ്: [www.malabarflash.com] ഒരു റോള്‍സ് റോയ്‌സ് കാറിന്റെ ഇഷ്ടനമ്പറിനായി ഇന്ത്യക്കാരന്‍ ചെലവിട്ടത് അറുപത് കോടി. ദുബായിലെ വ്യാപാരിയായ ബല്‍വീന്ദര്‍ സാഹ്നിയാണ് പത്ത് കോടിയിലേറെ താഴെ വിലവരുന്ന തന്റെ റോള്‍സ് റോയ്‌സ് കാറിനുള്ള നമ്പറിനായി അറുപത് കോടി ചെലവിട്ടത്.

കഴിഞ്ഞ ദിവസം ദുബായിയില്‍ നടന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിലാണ് അറുപതി കോടി രൂപ കൊടുത്ത് സാഹ്നി ഡി.5 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 25 മില്ല്യണ്‍ ദുബായ് ദര്‍ഹം ചെലവഴിച്ച് മറ്റൊരു ദുബായ് നമ്പറും ഇയാള്‍ സ്വന്തമാക്കിയിരുന്നു.

2008ല്‍ അറബ് വ്യാപാരി 52.2 മില്ല്യണ്‍ ദര്‍ഹം ചെലവഴിച്ച് സ്വന്തമാക്കിയ ഡി.1 നമ്പറാണ് നിലവില്‍ റെക്കോര്‍ഡിലുള്ളത്. സാഹ്നി സ്വന്തമാക്കിയ ഡി.5 നമ്പര്‍ പ്ലേറ്റ് 20 മില്ല്യണ്‍ ദര്‍ഹത്തിലാണ് ലേലം ആരംഭിച്ചത്.

ജെ.ഡബ്ല്യു. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആര്‍.ടി.എ. സംഘടിപ്പിച്ച ലേലത്തില്‍ വിശേഷപ്പെട്ട 80 നമ്പറുകള്‍ വില്പനയ്ക്ക് വെച്ചിരുന്നു. ഇവയില്‍തന്നെ ഏറെ വിശേഷപ്പെട്ട നമ്പറായി പരിഗണിക്കപ്പെട്ട നമ്പറാണ് ഡി5. രണ്ട്, മൂന്ന്, നാല് അക്കങ്ങളുള്ള നമ്പറുകളും ലേലത്തില്‍ വെച്ചിരുന്നു. അതോറ്റിയുടെ 92ാം നമ്പര്‍ പ്ലേറ്റ് ലേലമാണ് കഴിഞ്ഞദിവസം നടന്നത്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.