[www.malabarflash.com] കുമ്പള: കുമ്പള പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരുമാസം മുമ്പ് ചോദ്യം ചെയ്യുന്നതിനിടയില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ അറസ്റ്റു ചെയ്തു. നീരോളി ബദ്‌രിയ നഗറിലെ മൊയ്തീന്‍ ഷംസീര്‍ (25) ആണ് അറസ്റ്റിലായത്.
സീതാംഗോളിയില്‍ വാഹന പരിശോധനക്കിടയില്‍ എസ് ഐ മെല്‍വില്‍ ജോസും അഡീ. എസ് ഐമാരായ ബാബുതോമസ്, അബ്ദുല്‍റസാഖ് എന്നിവര്‍ ചേര്‍ന്നാണ് ഷംസീറിനെ പിടിച്ചത്. ഷംസീറിനെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച മൂന്ന് ബൈക്കുകള്‍ ഒളിച്ചുവെച്ച വിവരം വെളിപ്പെടുത്തി.
കുമ്പള റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും മോഷണം പോയ മൊഗ്രാലിലെ ദില്‍ഷാദിന്റെ ബൈക്ക് കണ്ടെത്തി. കൂടാതെ കര്‍ണാടക ഉര്‍വ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ബൈക്ക് കവര്‍ന്നതായി പ്രതി പോലീസിനോട് പറഞ്ഞു. കൂടാതെ ഒരു ബൈക്ക് കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതും മംഗലാപുരത്ത് നിന്ന് കവര്‍ന്നതാണെന്നാണ് സംശയം.
ഷംസീറിനൊപ്പം കവര്‍ച്ചയില്‍ പങ്കാളിയായ ഒരു യുവാവിനെകൂടി അന്വേഷിച്ചുവരുന്നു. ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment