ഉച്ചക്ക് ളുഹ്‌റ് നിസ്‌കാരാനന്തരം നൂറുല്‍ ഉലമ മഖ്ബറ സിയാറത്തോട് കൂടി പരിപാടിക്ക് തുടക്കം കുറിക്കും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പി.എ ഉസ്താദ് അനുസ്മരണവും ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിനും സമസ്ത ഉപധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും.
കൊടശ്ശേരി അബ്ദുല്ല സഅദി അനുസ്മരണ പ്രഭാഷണം നടത്തും വൈകുന്നേരം 4 മണിക്ക് നടക്കുന്ന സഅദി സംഗമവും എം.യു.എസ് കേന്ദ്ര കമ്മിറ്റി ജനറല്‍ ബോഡി സഅദിയ്യ ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാളും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇ ബ്‌റാഹിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന പഠന ക്ലാസില്‍ ആധുനിക സാമ്പത്തിക രംഗവും ഇസ്‌ലാമും എന്ന വിഷയത്തില്‍് സമസ്ത കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ക്ലാസെടുക്കും. വിവിധ സെഷനുകളില്‍ സാദാത്തുക്കള്‍, ഉസ്താദുമാര്‍ മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment