Latest News

വിദ്യാലയവും, ആതുരാലയവും കൈകോര്‍ത്ത അസുലഭ മുഹൂര്‍ത്തം - ഗാന്ധിമാര്‍ഗ്ഗം

കാഞ്ഞങ്ങാട്:[www.malabarflash.com] ജില്ലാ ഹോമിയോ ആശുപത്രിയുടെയും, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി പരിസരം ശൂചികരിച്ചുകൊണ്ട് ഗാന്ധിമാര്‍ഗ്ഗം - ആരോഗ്യം സേവനത്തിലൂടെ എന്ന പരിപാടി സംഘടിപ്പിച്ചു. ഈ സൗഹൃദ സേവന മാര്‍ഗ്ഗം ഏറെ അപൂര്‍വ്വ സൗന്ദര്യമുളള ഒരു കാഴ്ചയാണെന്ന് ഗാന്ധിമാര്‍ഗ്ഗം ആരോഗ്യം സേവനത്തിലൂടെ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.

നാം നിത്യേന എടുത്തണിയുന്ന കാപട്യത്തിന്‍റെ വേഷങ്ങള്‍ അഴിച്ചു വെച്ചാല്‍ നാം ഓരോരുത്തരും ഗാന്ധിജിയായി മാറുമെന്നും, ഇന്നത്തെ കുടില വര്‍ത്തമാനത്തില്‍ ഒരു ആതുരാലയവും, വിദ്യാലയവും സംയുക്തമായി കൈകോര്‍ത്ത് ഗാന്ധിമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ തിരുമാനിച്ചത് ഇത്തരം ഒരു തിരിച്ചറിവിന്‍റെ വിജയമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റിന്‍റെ വകയായി സെറ്റ് ഓഫ് ബോക്സ് ഹോസ്പിറ്റല്‍ സൂപ്രണ്ടിന് അസോസിയേഷന്‍ പ്രസിഡന്‍റ് യൂസഫ് ഹാജി ചടങ്ങില്‍ വെച്ച് കൈമാറി.

ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.വി.സുലേഖ അദ്ധ്യക്ഷം വഹിച്ചു. ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.വി.ദാക്ഷ, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് യൂസഫ് ഹാജി, ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ററി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് എം.കെ.വിനോദ്കുമാര്‍, ബിന്ദു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജേഷ് കരിപ്പത്ത് സ്വാഗതവും, എന്‍.എസ്.എസ്.വളണ്ടിയര്‍ ലീഡര്‍ പി.മൃദുല നന്ദിയും അറിച്ചു. പരിപാടിയുടെ ഭാഗമായി ആശുപത്രിയും പരിസരവും എന്‍.എസ്.എസ്.വളണ്ടിയര്‍മാര്‍ ശൂചികരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.