Latest News

വാഴക്കുളം പെണ്‍വാണിഭം; നടത്തിപ്പുകാരുടെ പ്രതിദിന വരുമാനം 30,000 രൂപ; നാലു പുരുഷന്‍മാര്‍ റിമാന്‍ഡില്‍, സീരിയല്‍ നടിയുടെ മൊഴിയെടുത്തു


മൂവാറ്റുപുഴ: [www.malabarflash.com] വാഴക്കുളത്തു വാടക വീട്ടില്‍നിന്നു പോലീസ് പിടികൂടിയ സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിന്റെ പ്രതിദിന വരുമാനം 30,000 രൂപ. ഇടപാടുകാരെ ഓണ്‍െലെന്‍, മൊെബെല്‍ ഫോണ്‍ എന്നിവയിലൂടെയാണു സംഘം ബന്ധപ്പെട്ടിരുന്നത്. വാടക വീട്ടില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ പിടിയിലായ നാലു പുരുഷന്‍മാരെ റിമാന്‍ഡ് ചെയ്തു.

കസ്റ്റഡിയിലെടുത്ത സീരിയല്‍ നടിയുടെ മൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. തെക്കുംഭാഗം കൊച്ചു പടിഞ്ഞാറേക്കര മോഹനന്‍ (53), കരിമണ്ണൂര്‍ മുളപ്പുറം മഞ്ഞുമറ്റത്തില്‍ അജീബ് (29), മുളപ്പുറം ഈന്തുങ്കല്‍ ജിത് ജോയി (33), പാറപ്പുഴ വാഴത്തറവേലിയില്‍ ബാബു കാര്‍ത്തികേയന്‍ (34) എന്നിവരെയാണു മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവരുടെ നോട്ട് ബുക്കില്‍നിന്നു ലഭിച്ചവിവരപ്രകാരമാണ് പ്രതിദിന വരുമാനം 30,000 രൂപയാണെന്നു കണ്ടെ ത്തിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ജയകുമാര്‍ പറഞ്ഞു.

ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ തന്നെ വാളകം, മുടവൂര്‍ എന്നിവിടങ്ങളിലും ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഒരിടത്തും രണ്ടാഴ്ചയിലേറെ തങ്ങാറില്ല. വാഴക്കുളത്തെ വാടക വീട്ടില്‍നിന്നു മാറാനിരിക്കേയാണു പിടിയിലായത്. മോഹനനും ഭാര്യയും ചേര്‍ന്നാണു വാടകവീടെടുത്തിരുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.