Latest News

സിറിയയിൽ വിവാഹ ചടങ്ങിനിടെ ചാവേർ സ്ഫോടനം; വരനുൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു

ഡമാസ്ക്കസ്:[www.malabarflash.com]വടക്കുകിഴക്കൻ സിറിയയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ വരൻ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 90 പേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാത്രി ഹസാഖ് നഗരത്തിനു സമീപം ടെൽ താവിലായിരുന്നു സംഭവം. കുർദുകളുടെ വിവാഹ ചടങ്ങിനിടെയായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. കറുത്ത ജാക്കറ്റ് ധരിച്ച് എത്തിയ ആളാണ് സ്ഫോടനം നടത്തിയത്. വിവാഹ ചടങ്ങിനിടെ ഇയൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.