ചെന്നൈ:[www.malabarflash.com] തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അസുഖ ബാധിതയായതിനെ തുടർന്ന് സംസ്‌ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനാണെന്നു സൂചന. ജയലളിതയുടെ ഉപദേശകയും വിശ്വസ്തയുമായ ഷീല ബാലകൃഷ്ണനാണ് മുഖ്യമന്ത്രിക്കു പകരക്കാരിയായി ഭരണം നിയന്ത്രിക്കുന്നത്.
മന്ത്രിസഭയിലെ രണ്ടാമനായ ഒ. പനീർശെൽവമടക്കം മന്ത്രിമാർ റിട്ട. ഐഎഎസ് ഉദ്യോഗസ്‌ഥയായ ഷീലയിൽനിന്നാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്. ഷീലയുടെ അനുമതിയില്ലാതെ യാതൊന്നും സംസ്‌ഥാനത്ത് ഇപ്പോൾ നടക്കില്ലെന്ന് പേരു വെളിപ്പെടുത്തെരുതെന്ന നിർദേശത്തോടെ ഒരു ഉന്നത ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഹിന്ദുസ്‌ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചീഫ് സെക്രട്ടറി സ്‌ഥാനത്തുനിന്ന് വിരമിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ ഷീലയെ ജയലളിത 2014 ൽ ഉപദേശകയായി നിയമിച്ചത്. 1976 ബാച്ച് ഐഎഎസ് ഓഫീസറാണ് ഷീല. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ അസിസ്റ്റന്റ് കളക്ടറായാണ് ഷീലയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2011 ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതയായതോടെയാണ് ജയലളിതയുടെ വിശ്വസ്തയായി മാറിയത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment