Latest News

കൊലപാതക രാഷ്ട്രീയത്തെ കടന്നാക്രമിച്ച് പത്താം ക്ലാസ്സുകാരിയുടെ വൈറല്‍ വീഡിയോ

ഗുരുവായൂര്‍:[www.malabarflash.com] കേരളത്തില്‍ കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളേയും സംഘര്‍ഷങ്ങളേയും പരിഹസിച്ച് പത്താം ക്ലാസ്സുകാരിയുടെ ഫെയ്‌സ്ബുക്ക് വീഡിയോ.

ഗുരുവായൂറില്‍ നിന്നുള്ള സ്‌നേഹ ബഷീറെന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കണ്ണൂരില്‍ അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ചുള്ള ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ഫെയ്‌സ്ബുക്കിലെ ബഷീറിന്റെ ലോകമെന്ന അക്കൗണ്ടില്‍ നിന്നാണ് ചോരയുടെ മണമുള്ള ഹര്‍ത്താല്‍ എന്ന പേരില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് 20 മണിക്കൂറോളം പിന്നിടുമ്പോള്‍ ആറര ലക്ഷത്തിനപ്പുറം വ്യൂസും 45000ത്തിനടുത്ത് ഷെയറുകളുമാണ് ആണ് വീഡിയോയ്ക്കു ലഭിച്ചിരിക്കുന്നത്.

നീ പിടഞ്ഞു മരിച്ചത് ആര്‍ക്കു വേണ്ടിയാണ്. നീ ഏത് പതാകയ്ക്കു വേണ്ടി പിടഞ്ഞു മരിച്ചാലും നഷ്ടം നിന്റെ കുടുംബത്തിനു സുഹൃത്തുക്കള്‍ക്കും മാത്രം, പാര്‍ട്ടിക്കുള്ള ഒരു രക്തസാക്ഷി എന്നതിനും ഒരു പൊതുദര്‍ശനത്തിനു വിലാപയാത്രയ്ക്കും അനുസ്മരണത്തിനുമപ്പുറം നിന്റെ മരണം കൊണ്ട് എന്തു കാര്യമെന്നുള്ള രൂക്ഷമോയ ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് സ്‌നേഹ ബഷീറിന്റെ വീഡിയോ.

കത്തികൊണ്ടുള്ള കഠാര രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയണമെന്നാവശ്യപ്പെട്ടാണ് സ്‌നേഹ ബഷീറിന്റെ വീഡിയോ അവസാനിക്കുന്നത്.

കുന്നങ്കുളം ഹോളിക്രോസ് വിദ്യാലയത്തിലെ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ. കണ്ണൂരില്‍ സമീപകാലത്തുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുള്ള പ്രതിഷേധമായാണ് ഇത്തരത്തിലൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സ്നേഹയുടെ പിതാവ് പ്രതികരിച്ചു. സ്നേഹ നേരത്തെ സൗമ്യ വധത്തെക്കുറിച്ചും വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.

സ്നേഹ പോസ്റ്റ് ചെയ്യുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പല ഭാഗങ്ങളില്‍ നിന്നും സ്നേഹയ്ക്ക് മികച്ച അഭിനന്ദനമാണ് ലഭിക്കുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.