Latest News

സ്‌നേഹ മധുരം വിളമ്പി ഗ്രാമങ്ങളില്‍ സൗഹൃദ ചായ

കാസര്‍കോട്:[www.malabarflash.com] സ്‌നേഹത്തിന്റെ മധുരം പകര്‍ന്ന് ഗ്രാമങ്ങളില്‍ സൗഹൃദ ചായ ജനകീയമാകുന്നു.

അന്യം നിന്ന് പോകുന്ന സൗഹൃദം തിരിച്ച് പിടിക്കാനും ബന്ധങ്ങള്‍ നിലനിര്‍ത്താനും ഗ്രാമ മനസ്സുകള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞ പുതുക്കുകയാണ് സൗഹൃദം സംഗമങ്ങള്‍. നവംബര്‍ 5 ന് കാസര്‍കോട് സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന പ്രമേയത്തില്‍ നടക്കുന്ന മാനവ സംഗമത്തിന്റെ ഭാഗമായാണ് ഗ്രാമങ്ങളില്‍ കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്.
പഴമയുടെ നാട്ടു സൗഹൃദം നിലനിര്‍ത്തുന്നതില്‍ പ്രധാന കണ്ണിയായിരുന്ന ചായക്കട മാതൃകയിലൊരുക്കുന്ന വേദിയില്‍ പഴമക്കാര്‍ ഒത്ത് ചേര്‍ന്ന് സൗഹൃദം പറയുകയാണ് സൗഹൃദ ചായയിലൂടെ. വിവിധ വീടുകളില്‍ നിന്നും സമാഹരിക്കുന്ന വിഭവങ്ങള്‍ ഒരുമിച്ചിരുന്ന് പങ്കിടുകയും നാടിന്റെ സൗഹൃദം ദൃഢപ്പെടുത്തുതില്‍ ശ്രദ്ധേയമായ സാനിധ്യമാവുകയാണ് സൗഹൃദ ചായ. ആബാല വൃദ്ധം ജനങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ സൗഹൃദ ചായയില്‍ പങ്കെടുക്കുന്നത്.
പടഌില്‍ നടന്ന പരിപാടി എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി ശംസീര്‍ സൈനി ഉദ്ഘാടനം ചെയ്തു. റാഷിദ് കല്ലടക്കുറ്റി വിഷയാവതരണം നടത്തി. മാഹിന്‍ പടഌ വാര്‍ഡ് മെമ്പര്‍ എം എ മജീദ്, സതീഷ് ചന്ദ്രന്‍, രവി സംബന്ധിച്ചു.
കോട്ടക്കുന്നില്‍ എസ് എസ് എഫ് സംസ്ഥാന സമിതി അംഗം അബ്ദുല്‍ റസാഖ് സഖാഫി കോന്നക്കുന്ന് ആമുഖ ഭാഷണം നടത്തി. ഉമ്പു ഹാജി, സഞ്ചീവന്‍, ആനന്ദന്‍, റൗഫ് ഹാജി, വസന്തന്‍ സംസാരിച്ചു.

ആവളം യൂണിറ്റില്‍ സിദ്ധീഖ് സഖാഫി ബായാര്‍, റഫീഖ് സഖാഫി, രാധന്‍ ഭട്ട്, കേശവന്‍, സുധാകരന്‍ സംബന്ധിച്ചു..
മാഗ്രാല്‍ പുത്തൂര്‍ മജലില്‍ തമീം അഹ്‌സനി, കര്‍ണന്‍, ശിവദാസ്, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, കെ എം കളത്തൂര്‍, ഹകീം കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.