Latest News

പൈതൃക സ്മാരകങ്ങൾ തകർക്കൽ ഇസ്ലാമിൻറെ അജണ്ടയല്ല: എസ്.എസ്.എഫ്

ഉദുമ:[www.malabarflash.com]പാരമ്പര്യത്തെ എതിർക്കലും പൈതൃക സ്മാരകങ്ങൾ തകർക്കലും ഇസ്ലാമിന്റെ അജണ്ടയല്ല , അത് വഹാബിയൻ ആശയമാണെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സി.എൻ.

'ഐ.എസ്, സലഫിസം, മതരാഷ്ട്രവാദം' എന്ന വിഷയത്തിൽ ഉദുമ ഡിവിഷൻ പാലക്കുന്ന് ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാൽമിറയിലെ ചരിത്ര സ്മാരകങ്ങൾ തകർത്ത ഐ.എസ് ഭീകരരും പ്രവാചകൻറെ മഖ്‌ബറ പൊളിക്കണം എന്നാഹ്വാനം ചെയ്യുന്ന മുജാഹിദ് പ്രസ്ഥനക്കാരും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡിവിഷൻ പ്രസിഡന്റ് അഷ്‌റഫ് സഖാഫി തലേക്കുന്നിൻറെ അധ്യക്ഷതയിൽ ഉദുമ സോൺ ജനറൽ സെക്രട്ടറി ഷാനവാസ് മദനി ഉദ്‌ഘാടനം ചെയ്തു, ബി.കെ.അഹ്മദ് മുസ്‌ലിയാർ കുണിയ പ്രാർത്ഥന നടത്തി. അബ്ദുൽ റഹ്മാൻ എരോൽ സ്വാഗതവും, റാഷിദ് കല്ലടക്കുറ്റി നന്ദിയും അറിയിച്ചു. 

ആബിദ് സഖാഫി മവ്വൽ, ശരീഫ് എരോൽ, ബഷീർ ഹിമമി പെരുമ്പള , ഹസീബ് മവ്വൽ, മുത്തലിബ് അടുക്കം സംസാരിച്ചു


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.