മെല്‍ബണ്‍: [www.malabarflash.com] ഓസ്ട്രലിയിലെ മെല്‍ബണില്‍ ഐഫോണ്‍ 7 പൊട്ടിത്തെറിച്ചു. മെല്‍ബണില്‍ കാറില്‍ വച്ചിരുന്ന ഐഫോണ്‍ 7നാണ് കത്തിനിലയില്‍ കണ്ടെത്തിയത്. ഓസ്ട്രലയിയിലെ സര്‍ഫിംഗ് ഇന്‍സട്രക്ടറായ മാറ്റ് ജോണ്‍സിന്റെ മൊബൈലാണ് കത്തിയത്. പാന്റിന്റെകീശയിലിട്ട് കാറില്‍ വച്ച ഫോണ്‍ തിരിച്ചു വന്നപ്പോള്‍ കത്തിയതായി കണ്ടെത്തുകയായിരുന്നു. കാറിന്റെ ഗ്‌ളാസുകള്‍ കറുത്ത നിറവുമായിരുന്നു. തീ പിടിക്കാനുള്ള കാരണം ഐ ഫോണ്‍ തന്നെയാണെന്നാണ് മാറ്റ്?ജോണ്‍സിന്റെ വാദം.
സാംസങ് ഗാലക്‌സി 7നും സമാന രീതിയില്‍ കത്തി നശിച്ചത് വാര്‍ത്തയായിരുന്നു. കൂടുതല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സാംസ്ങ് ഗാലക്‌സി 7 പിന്‍വലിച്ചിരുന്നു. ഐഫോണിനും ഈ ഗതി വരുമോ എന്നതാണ് ടെക്‌ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച.
Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment