കണ്ണൂര്‍: [www.malabarflash.com] ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതികളായ കിര്‍മാണി മനോജിനെയും ടികെ രജീഷിനെയുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. ഇവരെ കണ്ണൂരിലേക്ക് മാറ്റിയാല്‍ ജയിലിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഞായറാഴ്ചയാണ് മനോജിനെയും രജീഷിനെയും കണ്ണൂര്‍ ജയിലിലേക്ക് മാറ്റുക.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതികളെ പൂജപ്പൂര,വിയ്യൂര്‍ ജയിലുകളിലേക്ക് മാറ്റി അയച്ചിരുന്നു.നേരത്തെ കണ്ണൂര്‍ ജയിലില്‍ ജയില്‍ അധികൃതരുടെ സഹായത്താല്‍ ഫോണ്‍ വിളിക്കുകയും സ്വതന്ത്രമായി ടിപി കേസ് പ്രതികള്‍ വിഹരിക്കുന്നു എന്ന് പുറത്തായതോടെയാണ് കണ്ണൂരില്‍ നിന്ന് ഇവരെ മാറ്റി മറ്റു ജയിലിലുകളിലേക്ക അയച്ചത്.കണ്ണൂരിലേക്ക് പ്രതികളെ മാറ്റാല്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആര്‍എംപിയും കെകെ രമയും ആരോപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച കഞ്ചാവ്‌ലഹരി ഉല്‍പന്നങ്ങളുടെ പരിശോധനക്കായി ഡോഗ് സ്‌ക്വാഡിനെയും ജീവനക്കാരെയും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ വില്‍ കഴിയുന്ന കൊടിസുനി കൈയേറ്റം ചെയ്തിരുന്നു. ഭയന്ന ഡോഗ് സ്‌ക്വാഡിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment