Latest News

മദ്യപിച്ച് വിമാനം പറത്താന്‍ എത്തിയ പൈലറ്റുമാര്‍ക്ക് 'പണി' കിട്ടി


ഡെല്‍ഹി: [www.malabarflash.com] മദ്യപിച്ച് വിമാനം പറത്താന്‍ എത്തിയ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്വകാര്യ വിമാനകമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് പൈലറ്റിന്റെയും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യ പൈലറ്റിന്റെയും ലൈസന്‍സുകളാണ് മദ്യപിച്ച് ജോലിയില്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി റദ്ദ് ചെയ്തത്.

മദ്യപിച്ച് പാരിസില്‍ നിന്നും മുംബൈയിലേക്ക് പറക്കാന്‍ തയ്യാറെടുത്ത ജെറ്റ് എയര്‍വെയ്‌സ് പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്കാണ് റദ്ദ് ചെയ്തത്. അതേസമയം, എയര്‍ ഇന്ത്യ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് അധികൃതര്‍ റദ്ദ് ചെയ്തു. ഇതിന് മുമ്പും എയര്‍ ഇന്ത്യയുടെ പൈലറ്റ് സമാന തെറ്റ് ആവര്‍ത്തിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്തത്. ഡെല്‍ഹിയില്‍ നിന്നും ബര്‍മിങ്ങ്ഹാമിലേക്ക് പറക്കാനായിരുന്നു എയര്‍ ഇന്ത്യയുടെ പൈലറ്റ് നിയോഗിക്കപ്പെട്ടിരുന്നത്.

ഡിജിസിഎയുടെ നിയമങ്ങള്‍ പ്രകാരം, പൈലറ്റുമാര്‍ മദ്യപിച്ച് ജോലിയില്‍ പ്രവേശിച്ചാല്‍ ആദ്യത്തെ തവണ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യപ്പെടുന്നതാണ്. തുടര്‍ന്ന് രണ്ടാം തവണയും സമാന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്കാണ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുക. ഇനി മൂന്നാം തവണയും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ പൈലറ്റിന്റെ ലൈസന്‍സ് എന്നന്നേക്കുമായി റദ്ദ് ചെയ്യപ്പെടും.

ഡിജിസിഎ കണക്കുകള്‍ പ്രകാരം, മദ്യപിച്ച് ജോലിയില്‍ പ്രവേശിക്കുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ ജെറ്റ് എയര്‍വെയ്‌സാണ് മുന്നിട്ട് നില്‍ക്കുന്നത്. 20132015 കാലയളവില്‍ 38 ഓളം ജെറ്റ് എയര്‍വെയ്‌സിന്റെ പൈലറ്റുമാരാണ് മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.