പാലക്കാട്: [www.malabarflash.com] ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി, പാലക്കാട് ചേരാമംഗലം പഴുതറ സ്വദേശി ഗണേശനാണ് എട്ടു കോടി രൂപയുടെ ഓണം ബംബര്‍ ലോട്ടറി അടിച്ചത്. ഓണം ബംബര്‍ ലഭിച്ച ഭാഗ്യവാനാരെന്ന് അറിയാതെയുള്ള ആശങ്കകള്‍ക്കാണ് ഇതോടെ അവസാനമായത്.
തൃശൂര്‍ ചേര്‍പ്പിലെ വര്‍ക്കഷോപ്പ് ജോലിക്കാരനാണ് ഗണേശന്‍. ജോലി കഴിഞ്ഞ് ഓണാവധിക്ക് വീട്ടിലേക്ക് പോരും വഴിയാണ് കുതിരാനിലെ ക്ഷേത്രനടയില്‍ വച്ച് ഗണേശന്‍ ഒരു ലോട്ടറി ടിക്കറ്റെടുത്തത്. അവധികഴിഞ്ഞ് ജോലിക്ക് തൃശൂരിലേക്ക് മടങ്ങി. ടിക്കറ്റ് വീട്ടിലും ഇരുന്നു. ബംബര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തിയില്ലെന്ന വാര്‍ത്തകളൊക്കെ ഗണേശനും കേട്ടിരുന്നു, പക്ഷേ അത് താനാവും എന്ന് സ്വപ്നത്തില്‍ പ്രതീക്ഷിച്ചില്ല.
രണ്ടാഴ്ചത്തെ ജോലി കഴിഞ്ഞ് കഴിഞ്ഞദിവസം തിരികെ വീട്ടിലെത്തുമ്പോഴാണ് ടിക്കറ്റിനെക്കുറിച്ച് ഓര്‍ത്തത്. വേഗം ഒത്തുനോക്കി, ഞെട്ടലും സന്തോഷവും വിട്ടുമാറുന്നില്ല ഗണേശന്.
പാലക്കാട് പഴുതറയില്‍ ഗോപാലന്റെയും ദേവകിയുടെയും നാല് മക്കളില്‍ ഇളയ ആളാണ് ഗണേശന്‍.
Keywords: Lottery, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment