ഉദുമ:[www.malabarflash.com] ഇരുവൃക്കകളും തകരാറിലായ ഉദുമ പഞ്ചായത്തിലെ പള്ളം തെക്കേക്കര കെ.പുരുഷോത്തമന്‍ സഹായംതേടുന്നു.
22 വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്ത പുരുഷോത്തമന്‍ രോഗംബാധിച്ചതിനെത്തുടര്‍ന്നാണ് നാട്ടിലേക്ക് വന്നത്.
വിവിധ ആസ്പത്രിയികളില്‍ ചികിത്സതേടി. പ്രമേഹം മൂര്‍ച്ഛിച്ചതിനാല്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സ തേടി. അപ്പോഴേക്കും ഇരു വൃക്കയും തകരാറിലായി.
മാസങ്ങളായി ആഴ്ചയില്‍ രണ്ടുദിവസം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ട ചെലവ് കുടുംബത്തിന് താങ്ങാനാകുന്നില്ല.
പുരുഷോത്തമന്റെ ഭാര്യ ഹൃദയസംബന്ധമായ അസുഖംമൂലം പേസ്‌മേക്കര്‍വെച്ചാണ് ജീവിതം തള്ളിനീക്കുന്നത്. മകന്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ജീവിതം വഴിമുട്ടിയ ഈ കുടുംബത്തെ സഹായിക്കാന്‍ പഞ്ചായത്തംഗം കെ.പ്രഭാകരന്‍ ചെയര്‍മാനും പി.വി.ഭാസ്‌കരന്‍ കണ്‍വീനറുമായി നാട്ടുകാര്‍ ചികിത്സാ സഹായസമിതി രൂപവത്കരിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ ഉദുമ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 26720100013116.
ഐ.എഫ്.എസ്.സി: ബി.എ.ആര്‍.ബി.ഒ.യു.ഡി.എം.എ.എക്‌സ്.എക്‌സ്. ഫോണ്‍: 9496556701, 9446652475.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment