ഉദുമ:[www.malabarflash.com] എസ്.എസ്.എഫ് ഉദുമ ഡിവിഷൻ സംഘടിപ്പിക്കുന്ന ഐ.എസ്. വിരുദ്ധ പ്രഭാഷണം ഒക്ടോബര് 14 വെള്ളിയാഴ്ച വൈകുന്നേരം നാലിന് പാലക്കുന്ന് ടൗണിൽ നടക്കും. ഡിവിഷൻ പ്രസിഡന്റ് അഷ്‌റഫ് സഖാഫി തലേക്കുന്നിൻറെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ഉദുമ സോൺ പ്രസിഡന്റ് സയ്യിദ് കെ.പി.എസ് ജമലുല്ലൈലി തങ്ങൾ ഉദ്‌ഘാടനം ചെയ്യും.
'ഐ.എസ്, സലഫിസം, മതരാഷ്ട്രവാദം' എന്ന വിഷയത്തിൽ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫർ.സി.എൻ പ്രഭാഷണം നടത്തും. എസ്.എസ്.എഫ് ഡിവിഷൻ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരോൽ സ്വാഗതം പറയും.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി, ഉദുമ സോൺ പ്രസിഡന്റ് ബി.കെ.അഹ്മദ് മുസ്‌ലിയാർ കുണിയ, ജനറൽ സെക്രട്ടറി ഷാനവാസ് മദനി, കേരളം മുസ്ലിം ജമാഅത്ത് ഉദുമ സർക്കിൾ ജനറൽ സെക്രട്ടറി ശരീഫ് എരോൽ, എസ്.വൈ.എസ് ഉദുമ സർക്കിൾ സെക്രട്ടറി മുസ്തഫ കോട്ടപ്പാറ സംസാരിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment