Latest News

ലോക വയോജന ദിനത്തില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ കൈത്താങ്ങ്

ഉദുമ:[www.malabarflash.com] ലോകവയോജന ദിനത്തിന്റെ ഭാഗമായി ഉദുമ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ അശരണരായ വൃദ്ധര്‍ക്ക് കൈതത്താങ്ങായെത്തി.

ഉദുമയിലെ ലക്ഷ്മി, മീനാക്ഷി എനനീ വൃദ്ധ സഹോദരികളെയാണ് ഉദുമ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് സഹായിക്കാനെത്തിയത്.

വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ഇവര്‍ക്ക് താമസിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വീട്ടില്‍ ഒരുക്കി കൊടുത്താണ് എന്‍ എസ് എസ് യൂണിറ്റ് മാതൃകയായത്. കുട്ടികളുടെ ഗൃഹസന്ദര്‍ശന വേളയിലാണ് ഇവരുടെ ദയനീയ സ്ഥിതി എന്‍ എസ് എസ് യൂണിറ്റിന്റെ ശ്രദ്ധയില്‍പെട്ടത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.