പട്‌ന: [www.malabarflash.com] റെയില്‍വെ സ്‌റ്റേഷനുകളിലെ സൗജന്യ വൈഫൈ പദ്ധതിയില്‍ ഉപയോഗത്തില്‍ മുന്നില്‍ പട്‌ന റെയില്‍വെ സ്‌റ്റേഷന്‍. എന്ത് വിവരമാണ് ഇന്റര്‍നെറ്റില്‍ തിരഞ്ഞെതെന്ന് കൂടി ഇനി അറിയുക. സ്‌റ്റേഷനില്‍ സൗജന്യ വൈഫൈ ഉപയോഗിച്ചവര്‍ ഭൂരിഭാഗവും കണ്ടത് അശ്ലീലവീഡിയോ ആയിരുന്നു. റെയില്‍ടെല്‍ അധികൃതര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
പട്‌ന സ്‌റ്റേഷനിലിരുന്ന് വൈഫൈ സേവനം ഉപയോഗപ്പെടുത്തിയവരില്‍ ഭൂരിഭാഗവും തിരഞ്ഞത് യൂട്യൂബിലാണ്. അതുകഴിഞ്ഞാല്‍ വിക്കിപീഡിയയും. മറ്റ് എന്തിനെക്കാളും ഏറെ കണ്ടതും ഡൗണ്‍ലോഡ് ചെയ്തതും അശ്ലീലവീഡിയോകളായിരുന്നു.
ആപ്പുകളും ബോളിവുഡ്, ഹോളിവുഡ് സിനിമകളും ഡൗണ്‍ലോഡ് ചെയ്യാനും ചിലര്‍ വൈഫൈ സേവനം ഉപയോഗിച്ചു. നിലവില്‍ റെയില്‍ടെല്‍ ഒരു ജിഗാബൈറ്റ് വൈഫൈ ആണ് പട്‌ന സ്‌റ്റേഷനില്‍ നല്‍കിവരുന്നത്. ഇന്റര്‍നെറ്റ് സ്പീഡ് കുറവായതിനാല്‍ ഇത് 10 ജിഗാബൈറ്റായി ഉയര്‍ത്താനുള്ള ആലോചനയിലാണ് റെയില്‍ടെല്‍. കഴിഞ്ഞ മാസമാണ് പട്‌നയില്‍ സൗജന്യ വൈഫൈ നിലവില്‍ വന്നത്. ഇതിനോടകം രാജ്യത്തെ 23 സ്‌റ്റേഷനുകളില്‍ ഈ സേവനം ലഭ്യമായിക്കഴിഞ്ഞു.
ബിഹാറില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയ ആദ്യ സ്‌റ്റേഷനായിരുന്നു പട്‌ന. ദിനംപ്രതി 200 ലധികം ട്രെയിനുകളാണ് ഇതുവഴി കടന്നുപോകുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment