നീലേശ്വരം: [www.malabarflash.com]നീലേശ്വരം നഗരത്തിലെ വ്യാപാരിയുടെ ഭാര്യയെ നിരന്തരം ഫോണില്‍ ശല്ല്യം ചെയ്ത രണ്ടുയുവാക്കളെ വ്യാപാരിയും സുഹൃത്തുക്കളും ചേര്‍ന്ന് കയ്യോടെ പിടികൂടി. ബസ്റ്റാന്റില്‍ വാച്ച് കട നടത്തുന്ന സുഭാഷിന്റെ ഭാര്യയെ ലാന്റ്‌ഫോണില്‍ നിന്നും വിളിച്ച് ശല്ല്യം ചെയ്ത പുതുക്കൈ മൂലപ്പള്ളിയിലെ രാജേഷ് (32), കുഞ്ഞിപ്പുളിക്കാലിലെ ബിനോയ് (27) എന്നിവരെയാണ് മന്നംപുറത്തുകാവിന് സമീപത്ത് നി ന്നും സുഭാഷും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടിയത്. കോയിന്‍ ബോക്‌സില്‍ നിന്നും വിളിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ലാന്റ് ഫോണുകളില്‍ നിന്നും മാറി മാറി വിളിച്ചു.
ഏറ്റവും ഒടുവില്‍ മന്നംപുറത്തുകാവിന് സമീപത്ത് നിന്നും ഞായറാഴ്ച മൊബൈലില്‍ വിളിച്ചു. ഇതോടെയാണ് നാളുകളായി ഫോണ്‍ ശൃംഗാരം നടത്തിയവര്‍ കുടുങ്ങിയത്. പൂവാലന്മാര്‍ എവിടെയാണുള്ളതെന്ന് യുവതി തന്ത്രപൂര്‍വ്വം മനസിലാക്കി. പിന്നീട് സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയിലാണ് ഭര്‍ത്താവും സുഹൃത്തുക്കളും യുവാക്കളെ കയ്യോടെ പിടികൂടുന്നത്. ചോദ്യം ചെയ്യലും 'സല്‍ക്കാര'വും കഴിഞ്ഞ് യുവാക്കളെ പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചു.
പൊതുജനങ്ങള്‍ക്ക് ശല്ല്യമുണ്ടാക്കിയതിന് ഇരുവരുടേയും പേരില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment