ഉപ്പള:[www.malabarflash.com] പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുളത്തില്‍ വീണ് മരിച്ചു. ഉപ്പള സോങ്കാലിലെ അബ്ബാസിന്റെ മകന്‍ അമീര്‍ എന്ന അന്‍വര്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടത്തില്‍ കെട്ടിയ പശുക്കളെ അഴിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഓടിയ പശുവിനെ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന യുവാവാണ് അമീര്‍ കിണറ്റില്‍ വീണ വിവരം ബന്ധുക്കളെ അറിയിച്ചത്.
തോട്ടത്തില്‍ കെട്ടിയ പശുക്കളെ അഴിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഓടിയ പശുവിനെ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന യുവാവാണ് അമീര്‍ കിണറ്റില്‍ വീണ വിവരം ബന്ധുക്കളെ അറിയിച്ചത്.
ഇതേതുടര്‍ന്ന് ഉപ്പളയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തി അമീറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബംഗളൂരിൽ ജോലി ചെയ്യുന്ന അമീർ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. പരേതനായ ഇസ്മായിൽ- ഖദീജ ദമ്പതികളുടെ മകനാണ്.
ഏകസഹോദരൻ :അൻവർ സാദിഖ്
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment