Latest News

ചാക്കുനിറയെ 1000, 500 രൂപ നോട്ടുകെട്ടുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി

ബറേലി: [www.malabarflash.com]ചാക്കുനിറയെ 1000, 500 രൂപ നോട്ടുകെട്ടുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. 1000, 500 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പുറത്തുവന്നതിനു പിന്നാലെ ചാക്കിലാക്കിയ നോട്ടുകെട്ടുകൾ കത്തിച്ചനിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് നോട്ടുകൾ കത്തിച്ചനിലയിൽ കണ്ടെത്തിയത്.

സിബി ഗഞ്ചിലെ പർസ ഖേദ പ്രദേശത്തെ കമ്പനിയിലെ ജീവനക്കാരാണ് ചാക്കിലാക്കിയ നോട്ടുകെട്ടുകൾ ഉപേക്ഷിച്ചതെന്ന് സൂചനയുണ്ട്. കീറിയനിലയിലും നശിപ്പിച്ച നിലയിലും ചാക്കിൽനിന്നു നോട്ടുകൾ കണ്ടെത്തിയതായി പോലീസ് സ്‌ഥിരീകരിച്ചു. ഈ ചാക്കുകെട്ടുകൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും റിസർവ് ബാങ്ക് അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കള്ളനോട്ടുകളാണോ ഉപേക്ഷിച്ചതെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ടാണ് രാജ്യത്തെ 1000, 500 നോട്ടുകൾ അസാധുവാക്കിയത്. ബുധനാഴ്ച ബാങ്കുകൾക്ക് അവധി നൽകുകയും എടിഎമ്മുകൾ അടച്ചിടുകയും ചെയ്തിരുന്നു.


Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.