Latest News

സ്ത്രീകളുടെ കുളി സീന്‍ പകര്‍ത്താന്‍ മൊബൈല്‍ വച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ:[www.malabarflash.com] സ്ത്രീകള്‍ കുളിയ്ക്കുന്ന രംഗങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ സ്ഥാപിച്ച യുവാവ് അറസ്റ്റില്‍. മാന്നാര്‍ ഇരമത്തൂര്‍ കൊച്ചുതറയില്‍ അമ്പിളിക്കുട്ടന്‍ (29) ആണ് കേസില്‍ അറസ്റ്റിലായത്.

വീടിനു പുറത്തുള്ള കുളിമുറിയില്‍ സ്ത്രീകള്‍ കുളിക്കാന്‍ കയറുംമുന്‍പു രഹസ്യമായി കയറി മൊബൈല്‍ ഫോണ്‍ വിഡിയോ റിക്കാര്‍ഡിങ് മോഡിലാക്കി വച്ചാണു രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ട സ്ത്രീ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. അമ്പിളിക്കുട്ടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.