Latest News

പുലിമുരുകന്റെ വ്യാജ സിഡി: രണ്ടുപേർ കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ:[www.malabarflash.com] ജനപ്രിയ സിനിമയായ മോഹൻലാലിന്റെ പുലിമുരുകൻ ഫിലിം കോപ്പി റൈറ്റ് ആക്ടിനു വിരുദ്ധമായി മൊബൈൽ മെമ്മറി കാർഡുകളിൽ പകർത്തി നൽകിയ സംഭവത്തിൽ രണ്ടുപേരെ ടൗൺ സിഐ വേണുഗോപാൽ, എസ്ഐ കുട്ടികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. 

കണ്ണൂർ മാർക്കറ്റിലെ ക്ലിയർ വോയ്സ് മൊബൈൽ ഷോപ്പുടമ വാരം സൗദ മൻസിലിൽ സി.പി. അബ്ദുൾസലാം(30), ജീവനക്കാരനായ പയ്യന്നൂർ തായിനേരിയിലെ പരത്തിവളപ്പിൽ വീട്ടിൽ വിവേക് (29) എന്നിവരാണു പിടിയിലായത്.

ലാപ്ടോപ്പിലും കംപ്യൂട്ടറുകളിലും ഇവർ രഹസ്യമായി സൂക്ഷിച്ച പുലിമുരുകൻ സിനിമ ആവശ്യക്കാർക്കു മൊബൈൽ മെമ്മറി കാർഡുകളിൽ പകർത്തി നൽകുന്നുവെന്ന വിവരത്തെത്തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. പോലീസ് പരിശോധനയ്ക്കെത്തുമ്പോൾ സിനിമ പകർത്തിയെടുക്കാൻ നീണ്ട ക്യൂ തന്നെ കടയിലുണ്ടായിരുന്നു. നൂറുകണക്കിനാളുകൾക്ക് ഇതിനകം തന്നെ സിനിമ പകർത്തി നൽകിയതായി സംശയിക്കുന്നു.

ബന്ധുവായ മുസാക്കിർ ആണ് തനിക്കു സിനിമയുടെ പകർപ്പ് നൽകിയതെന്നു കടയുടമ അബ്ദുൾ സലാം പോലീസിനോടു പറഞ്ഞു. ഇവർ പകർത്തി നല്കാൻ ഉപയോഗിച്ച ലാപ് ടോപ്പും കംപ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. ഇവർക്കു സിഡി ലഭിച്ചതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിക്കുകയാണ്. 


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.