ഉദുമ:[www.malabarflash.com] കാര്‍ മറിഞ്ഞ് പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂര്‍ കുറുവയിലെ രമേശന്റെ മകന്‍ നിഥിനാ (20)ണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മേല്‍പറമ്പ് ഒറവങ്കരയിലാണ് അപകടം.
നിഥിന്റെ അമ്മ മാധവിയുടെ കീഴൂരിലുള്ള ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഥിന്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങള്‍: കരിഷ്മ, മണിഷ്മ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment