Latest News

ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ബേക്കല്‍ സ്വദേശി മരിച്ചു

ഷാര്‍ജ:[www.malabarflash.com]ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ബേക്കല്‍ സ്വദേശി മരണപ്പെട്ടു. ബേക്കല്‍ ഇല്ല്യാസ് നഗറിലെ പരേതരായ അബ്ദുല്ല- നഫീസ ദമ്പതികളുടെ മകന്‍ അബൂബക്കര്‍(45)ആണ് മരിച്ചത്. 

ഷാര്‍ജയില്‍ ചായ കച്ചവടം നടത്തുന്ന അബൂബക്കറിനെ 20 ദിവസം മുമ്പ് പുലര്‍ച്ചെ അഞ്ജാത വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേററ ഇയാള്‍ ഷാര്‍ജയിലെ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ഭാര്യ: നഫീസ, മക്കള്‍: അറഫാത്ത്, ഹയാന്‍ (ഒമ്പത് മാസം)
സഹോദരങ്ങള്‍: ബടുവന്‍, മൊയ്തു, ഷെയ്ക്ക്, അബ്ബാസ്, ഹലീമ, ഫാത്തിമ, റുഖ്യ, മറിയം.
മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ക്ക് നടക്കുന്നുണ്ട്‌.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.