Latest News

രാമായണ സീരിയൽ നടൻ ട്രെയിൻതട്ടി മരിച്ചു

മുംബൈ:[www.malabarflash.com] പ്രശസ്ത നാടക ടെലിവിഷൻ നടൻ മുകേഷ് റാവലിനെ (66) മുംബൈയിലെ കാൺഡിവാലി റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രശസ്ത ടെലിവിഷൻ പരമ്പരയായ രാമായണത്തിൽ വിഭീഷണന്റെ വേഷം അവതരിപ്പിച്ച നടനാണ് റാവൽ. 

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നാണ് കരുതുന്നത്. പടിഞ്ഞാറൻ കാൺഡിവാലിയിലാണ് റാവൽ താമസിച്ചിരുന്നത്.

റാവലാണ് അപകടത്തിൽപെട്ടതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. റാവലിനെ കാണാതായതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ റെയിൽവെ പോലീസുമായി ബന്ധപ്പെട്ടു. റാവലിന്റെ വസ്ത്രം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. ബുധനാഴ്ച റാവലിന്റെ സംസ്കാരം നടത്തി.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.