Latest News

സിനിമാ, സീരിയൽ നടി രേഖ മോഹൻ മരിച്ച നിലയില്‍

തൃശൂര്‍:[www.malabarflash.com] സിനിമ-സീരിയല്‍ നടി രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്‌ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സ്ത്രീജന്മം എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

രണ്ട് ദിവസമായി രേഖയെ പുറത്ത് കണ്ടിരുന്നില്ല. ചിത്രീകരണ തിരക്കുകളിലാകുമെന്നാണ് അയല്‍വാസികള്‍ കരുതിയത്. വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടത് പ്രകാരം സെക്യൂരിറ്റി റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മേശയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.