കൊണ്ടോട്ടി:[www.malabarflash.com] ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ട് പിടികൂടി. കൊണ്ടോട്ടി എസ്ബിഐ ശാഖയിലാണ് സംഭവം. ആയിരം രൂപ നോട്ടുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്.
അസാധവുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ മറിയുമ്മ (65) എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്. പണം സ്വീകരിക്കുവാന്‍ കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥന് മറിയുമ്മ നല്‍കിയ നോട്ടുകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജനോട്ടുകള്‍ കണ്ടെത്തിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന 45,000 രൂപയില്‍ 37,000 രൂപയും കള്ളനോട്ടായിരുന്നു. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മറിയുമ്മയെ കസ്റ്റഡിയിലെടുത്തു.
മറിയുമ്മയുടെ രണ്ട് മക്കളും ഗള്‍ഫിലാണുള്ളത്. വീടുപണിക്കായി മാറ്റിവച്ച പണമാണിതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment